ടാമ്പയിലെ സൗത്ത് ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് രണ്ട് പി.എച്ച്.ഡി വിദ്യാർത്ഥികൾ കാണാതായതായി പോലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ (27) ജിയോഗ്രഫി വിഭാഗത്തിലും, നഹീദ എസ്. ബ്രിസ്റ്റി (കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി)യുമാണ് ഇവർ. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ലിമോണിനെ വസതിയിൽ നിന്നും, 10 മണിയോടെ ബ്രിസ്റ്റിയെ സർവകലാശാലയിലെ എൻവയോൺമെന്റൽ സയൻസ് കെട്ടിടത്തിലും അവസാനമായി കണ്ടതായി പോലീസ് സൂചിപ്പിച്ചു.

ഇരുവരും അടുത്ത സുഹൃത്തുക്കളായതിനാൽ ഒരുമിച്ച് കാണാനുള്ള സാധ്യതയെക്കുറിച്ച് പോലീസ് സംശയിക്കുന്നു. ഏപ്രിൽ 17-ന് ഇവരെ ബന്ധപ്പെടാൻ കഴിയാത്തെന്ന് ഒരു കുടുംബസുഹൃത്ത് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ (813) 974-2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Photo and News Source: Sathyam Online