സുഗന്ധഗിരിയിൽ ബുധനാഴ്ച രാത്രി ഏഴരയോടെ ആദിവാസി വിഭാഗത്തിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ വൻതീപ്പിടിത്തം. മൂന്നേക്കർ സ്ഥലത്തെ കാടും പുല്ലും നശിച്ചു. കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും സിവിൽ ഡിഫൻസ്, പോലീസ്, നാട്ടുകാർ ചേർന്നാണ് തീയണച്ചത്.

മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ തീ പൂർണമായും അണഞ്ഞു. തീ ജനവാസമേഖലയിലേക്ക് വ്യാപിക്കുന്നത് തടയാൻ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിത ഇടപെടൽ സഹായിച്ചു. തീപ്പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

സീനിയർ ഫയർ ഓഫീസർ എൻ.ആർ. ചന്ദ്രനും സ്റ്റേഷൻ ഓഫീസർ അർജുൻ കെ. കൃഷ്ണനും നേതൃത്വം നൽകി തീയണച്ചു. തുടർന്നുള്ള അന്വേഷണങ്ങൾ നടക്കുന്നു.

Photo and News Source: Mathrubhumi