കേരളത്തിന്റെ പ്രശസ്തമായ മഴയും പച്ചപ്പും ഇന്ന് വേഗത്തിൽ ഇല്ലാതാകുകയാണ്. സമൃദ്ധമായ കാലാവസ്ഥയുടെ അടയാളങ്ങൾ മങ്ങി, ചൂടും ഉഷ്ണതരംഗങ്ങളും ആശങ്കാജനകമായി വളരുന്നു. ലോകം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ 11 വർഷങ്ങൾ ഏറ്റവും ചൂടേറിയവയായിരുന്നു. 2024-ൽ ആഗോളതലത്തിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയപ്പോൾ, 2025-ൽ മൂന്നാമത്തെ ചൂടേറിയ വർഷമായി മാറി. ‘എൽ നിനോ’ ഇല്ലാതിരുന്നിട്ടും 2026-ന്റെ തുടക്കത്തില്‍ കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് ഗൗരവമേറിയതാണ്.

പാലക്കാട്, തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില സ്ഥിരമായി ഉയരുന്നത് ഒരു വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. ആഗോളവും പ്രാദേശികവുമായ കാരണങ്ങൾ ഈ അസാധാരണ താപനില വർധനയ്ക്ക് പിന്നിലുണ്ട്. അന്തരീക്ഷത്തിലെ കാർബൺ പുറന്തള്ളലും സമുദ്ര താപനവും ആഗോള കാരണങ്ങളാണ്. വനപ്രദേശങ്ങളെ തോട്ടങ്ങളാക്കി മാറ്റുന്നത് അന്തരീക്ഷത്തെ തണുപ്പിക്കുന്ന പ്രക്രിയയെ തടയുന്നു. മരങ്ങൾ ഇല്ലാതാകുന്നത് ഭൂമിയുടെ ചൂട് വർദ്ധിപ്പിക്കുന്നു.

Photo and News Source: Siraj Live