കാസറഗോഡിൽ ഏപ്രിൽ 25-ന് (ശനി) തുടങ്ങുന്ന WEFI-യുടെ വിദ്യാഭ്യാസ കരിയർ എക്സ്പോയും ജോബ് ഫെയറും വിദ്യാനഗറിൽ രണ്ട് ദിവസം നീളും. ജോബ് ഫെയർ, കരിയർ കൗൺസിലിംഗ്, സ്കിൽ എജ്യുക്കേഷൻ തുടങ്ങിയ വിവിധ സെഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

രണ്ട് ദിവസത്തെ പരിപാടിയിൽ 200-ലധികം കരിയർ കൗൺസിലർമാർ വിദ്യാർത്ഥികളുടെ കരിയർ പ്ലാനിംഗിനായി പേഴ്സണൽ മെന്ററിംഗ് നൽകും. WEFI-യുടെ കരിയർ കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയ കൗൺസിലർമാരാണ് മെന്ററിംഗ് നടത്തുന്നത്.

സയൻസ്, ടെക്നോളജി, മെഡിസിൻ, ആർട്സ്, ലോ, കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾ, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ, വിദേശ യൂണിവേഴ്സിറ്റികൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാകും. ഓരോ സ്റ്റാളിലും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Photo and News Source: Siraj Live