പശ്ചിമേഷ്യൻ യുദ്ധം മൂർച്ഛിക്കുന്നതിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് ഉയർച്ചയുണ്ടായി. ഗൾഫ് പ്രവാസികളിൽ നിന്നുള്ള ഭവന അന്വേഷണങ്ങളിൽ വൻ വർധനയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിയുള്ള ഭവന പദ്ധതികളാണ് ഡിമാൻഡ് ഏറുന്നത്. സാമ്പത്തിക സുരക്ഷിതത്വവും ഭാവിയിലെ പാർപ്പിട ആവശ്യങ്ങളും മുൻനിർത്തിയാണ് പ്രവാസികൾ നിക്ഷേപം നടത്തുന്നത്. കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളാണ് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും ഭവന പദ്ധതികൾക്ക് ഉയർന്ന ഡിമാൻഡ് കാണപ്പെടുന്നു. തൃപ്പൂണിത്തുറ, കാക്കനാട്, കഴക്കൂട്ടം പോലുള്ള മേഖലകളിലാണ് കൂടുതൽ അന്വേഷണങ്ങൾ. ചെറിയ പട്ടണങ്ങളായ തൊടുപുഴ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഭവന പദ്ധതികൾക്ക് ആവശ്യക്കാർ ഉയർന്നുവരുന്നു. ബ്രാൻഡഡ് അപ്പാർട്ട്മെന്റുകൾക്കും മുൻഗണന നൽകപ്പെടുന്നു.

Photo and News Source: Dhanam