കൊല്ലം ജില്ലയിലെ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ വൈദ്യുതാഘാതമേറ്റ് 12 കാരൻ ആദിദേവ് മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീട്ടിൽ സുക്ഷിച്ചിരുന്ന വൈബ്രേറ്റർ മെഷീനിൽ നിന്നുമാണ് ഷോക്കേറ്റതെന്നാണ് നിഗമനം.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഷെഡിനുള്ളിൽ തയ്യൽ മെഷീനിന് സമീപം വൈബ്രേറ്റർ മെഷീൻ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലായിരുന്ന ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കാണുകയായിരുന്നു ആർദ്ര.
സമീപവാസികൾ ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിദേവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്നുമാണ് അപകടം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തയ്യൽ മെഷീൻ മേശയ്ക്ക് മുകളിൽ വൈദ്യുതി പ്ലഗ്ഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ മെഷീൻ പ്രവർത്തിപ്പിക്കാനുള്ള ശ്രമം.
Photo and News Source: Kerala Online News



