നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി ജില്ലാ കളക്ടർ ജി പ്രിയങ്ക വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

8,341 തീർത്ഥാടകരാണ് ഈ വർഷം യാത്ര തിരിക്കുന്നത്. ഇതിൽ 5,492 സ്ത്രീകളും 2,849 പുരുഷന്മാരും ഉൾപ്പെടുന്നു. കേരളം കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമുള്ളവരും നെടുമ്പാശ്ശേരി ക്യാമ്പിലൂടെ യാത്രയാകും.

എപ്രിൽ 30-ന് ആദ്യ സംഘം യാത്ര തിരിക്കും. 432 പേരെ വഹിക്കുന്ന 20 വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിനടുത്ത് 1,200 പേർക്കു താമസിക്കാൻ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

വേനൽച്ചൂടിൽ നിന്നും രക്ഷനൽകാൻ പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താനുള്ള എയർ കണ്ടീഷനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുന്നു.

Photo and News Source: Sathyam Online