നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ദില്ലിയിൽ എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷമായ വിമർശനവുമായി പിസി ജോർജ് രംഗത്തെത്തി. 'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും' എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ഹൈക്കമാൻഡ് തീരുമാനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
ജനവികാരം മാനിച്ചാണ് തീരുമാനമെന്ന് വിശ്വസിക്കുന്നവരോട് പിസി ജോർജ് ചില ചോദ്യങ്ങൾ ഉന്നയിച്ചു. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹൈക്കമാൻഡ് ജനവികാരത്തിന് ചെവി കൊടുത്തിട്ടില്ലെന്നും, കേരളത്തിൽ മാത്രം അത് സംഭവിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പരിഹസിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായ വിയോജിപ്പാണ് പിസി ജോർജ് പ്രകടിപ്പിച്ചത്.
Photo and News Source: Sathyam Online









