സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ പെരുമ്പാവൂർ പ്രഗതി അക്കാഡമിക്ക് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി നൂറ് ശതമാനം വിജയം എന്ന നേട്ടം അക്കാഡമി സ്വന്തമാക്കി.

ആകെ പരീക്ഷ എഴുതിയ 67 വിദ്യാർത്ഥികളിൽ 41 പേരും ഡിസ്റ്റിംഗ്‌ഷനോടെയാണ് വിജയിച്ചത്. ബാക്കിയുള്ള വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അദ്ധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്ന് സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ അക്കാഡമി അധികൃതരും രക്ഷിതാക്കളും ഏറെ സന്തോഷത്തിലാണ്. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന പ്രഗതി അക്കാഡമിക്ക് ഈ വിജയം മറ്റൊരു പൊൻതൂവൽ കൂടിയാണ്.

Photo and News Source: Kerala Kaumudi