കൊൽക്കത്ത: പശ്ചിമബംഗാളിലെ 152 നിയമസഭാ മണ്ഡലങ്ങളിലും തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടരുന്നു. രാവിലെ 9 മണി വരെ ബംഗാളിൽ 18.76% പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 17.69% പോളിങ്. ബംഗാളിൽ രാവിലെ 7 മണിക്കുതന്നെ പോളിങ് ബൂത്തുകളിൽ വലിയ ക്യൂ രൂപപ്പെട്ടു.

ആദ്യഘട്ടത്തിൽ 59 സീറ്റുകളാണ് തൃണമൂലിന് നിർണായകം. മുർഷിദാബാദ്, ബെങ്കുരി, ഈസ്റ്റ് മിഡ്നാപൂർ, പുർളിയ ജില്ലകളിലെ മണ്ഡലങ്ങൾ പ്രധാനമാണ്. 1475 സ്ഥാനാർഥികളിൽ 294 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എസ്ഐആറിലൂടെ 27 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

തമിഴ്നാട്ടിൽ 5.67 കോടി വോട്ടർമാരുണ്ട്. 12.51 ലക്ഷം പേർ കന്നിവോട്ടർമാരാണ്. തെങ്കാശി ഉൾപ്പെടെ വിവിധ ജില്ലകളിൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടർ നിര രൂപപ്പെട്ടു. പ്രശ്നബാധിത ബൂത്തുകളിൽ അർധസൈനിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Photo and News Source: Janmabhumi