ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായി പങ്കിടുന്ന മോഡലാണെങ്കിലും, ടൊയോട്ടയുടെ ബാഡ്‌ജും മെച്ചപ്പെട്ട യാത്രാസുഖവും മൈലേജും ആളുകളെ ആകർഷിക്കുന്നു. എന്നാൽ, ഏപ്രിൽ മുതൽ ടൊയോട്ട ഹൈറൈഡറിന്റെ വിലയിൽ മാറ്റം വരുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇപ്പോൾ, പുതിയ വില വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.
ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ്, അർബൻ ക്രൂയിസർ ടൈസർ, ലാൻഡ് ക്രൂയിസർ എന്നിവയുൾപ്പെടെയുള്ള മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയതിന് ശേഷമാണ് ഹൈറൈഡറിനും വില പരിഷ്ക്കാരം നടപ്പിലാക്കുന്നത്. ഹൈറൈഡറിന്റെ വിലയിൽ 5,000 രൂപ വരെ വർധനവ് ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ഇത് ബാധകമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. E 1. 5 പെട്രോൾ മാനുവൽ, S 1. 5 പെട്രോൾ മാനുവൽ, S 1.
5 പെട്രോൾ ഓട്ടോമാറ്റിക്, S 1. 5 സിഎൻജി മാനുവൽ, G 1. 5 സിഎൻജി മാനുവൽ, V ഹൈബ്രിഡ് 1. 5 e-CVT, V ഹൈബ്രിഡ് 1. 5 e-CVT ഡ്യുവൽ-ടോൺ എന്നിവയുടെ വിലയിൽ മാറ്റമില്ല. മറ്റെല്ലാ വകഭേദങ്ങളുടെയും വിലയിൽ 5,000 രൂപ വർധനവ് ഉണ്ടായിട്ടുണ്ട്.
Photo and News Source: DriveSpark



