റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ ഇന്ന് നിലനിൽക്കുന്നു. യന്ത്രം സ്വയം ഓപ്പറേഷൻ ചെയ്യുന്നതല്ല, മറിച്ച് ഡോക്ടർ ഒരു കൺസോളിൽ നിന്ന് റോബോട്ടിക് കൈകളെ നിയന്ത്രിക്കുന്നതാണ്. സർജന്റെ കൈചലനങ്ങൾ അനുകരിക്കുന്ന റോബോട്ടിക് കൈകൾ, അതിശയിപ്പിക്കുന്ന കൃത്യത നൽകുന്നു. ചെറിയ ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് കടത്തിവിടുന്ന ക്യാമറകളും കൈകളും 3D ഹൈ ഡെഫനിഷൻ ദൃശ്യങ്ങൾ ഡോക്ടറെക്ക് കാണാൻ സഹായിക്കുന്നു. രക്തക്കുഴലുകൾ പോലും വ്യക്തമായി കാണാൻ കഴിയുന്നതുകൊണ്ട് രക്തസ്രാവം കുറയ്ക്കാനാകും.
കൂടാതെ, മനുഷ്യ കൈക്ക് തിരിയാൻ കഴിയാത്ത ആംഗിളുകളിലും റോബോട്ടിക് കൈകൾക്ക് പ്രവർത്തിക്കാനാകും. ചെറിയ മുറിവുകളും കുറഞ്ഞ വേദനയും രോഗിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്ക് സഹായിക്കുന്നു.
Photo and News Source: Mathrubhumi







