പ്രമുഖ ഹരിയാനി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിൽ താമസിച്ചിരുന്ന അവർക്ക് രണ്ട് കോടിയിലധികം ഫോളോവേഴ്സുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ആരോഗ്യനില പെട്ടെന്ന് മോശമായത്. കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്സുള്ള ദിവ്യാങ്ക 50-ലധികം ഹരിയാനി ഗാനങ്ങളിൽ അഭിനയിച്ചു. ‘മേരി മമ്മി നു പസന്ദ് നി തു’ എന്ന വീഡിയോയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. മരണത്തെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ദിവ്യാങ്ക ജനിച്ചത്. ഗാസിയാബാദിലെ മോക്ഷ് സ്ഥൽ ഹിന്ദോണിൽ ഒൻപതരയ്ക്കായിരുന്നു അന്ത്യകർമങ്ങൾ. സഹോദരൻ ഹിമാൻഷു സിരോഹിയാണ് അന്ത്യകർമങ്ങൾ നടത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
Photo and News Source: Kairali News



