പശ്ചിമ ബംഗാളിൽ ഇന്ന് നടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യദിവസമാണ്. വോട്ടെടുപ്പ് 9 മണി വരെ 18.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇടതുപക്ഷം വിജയത്തിന് ഉറച്ചു നിൽക്കുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കലങ്ങിയിരിക്കുന്നു.
പ്രശ്നബാധിത മേഖലകളായ മുർഷിദാബാദ്, ജൽപായിഗുരി, ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെയുള്ള 44,378 ബൂത്തുകളിൽ 7,384 ബൂത്തുകൾ പ്രശ്നബാധിതങ്ങളാണ്. നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്നും 150 ഓളം പേരെ കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.
Photo and News Source: Kairali News



