ന്യൂഡൽഹിയിലെ കൈലാഷിലുള്ള ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 കാരിയായ മകൾ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 19 കാരൻ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥന്റെ വീട്ടിലെ മുൻ ജോലിക്കാരനായ രാഹുലിനെ തന്നെയായിരുന്നു പ്രതി. സംഭവസമയത്ത് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പോലീസ് പരിശോധനയിൽ വീട്ടിൽ ബലപ്രയോഗിച്ച് പ്രവേശിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങളിൽ രാഹുലിനെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ദ്വാരകയിലെ ഹോട്ടലിൽ ഒളിവിലിരുന്ന രാഹുലിനെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, ഓൺലൈൻ ഗെയിമുകളുടെ അടിമയായിരുന്നുവെന്നും വീട്ടിലെ ജോലിക്കാരിൽ നിന്ന് പണം കടംവാങ്ങിയിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഈ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥൻ രാഹുലിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. കവർച്ച ലക്ഷ്യമിട്ട് വീട്ടിലെ മറ്റൊരു താക്കോലുപയോഗിച്ച് അകത്തുകടന്ന പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് കഴുത്തുകുരുക്കി കൊലപ്പെടുത്തുകയും ചെയ്തു.
Photo and News Source: Mathrubhumi



