തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞ ഗിരിയുടെ അമ്മ പള്ളത്ത് കരുമാലി വീട്ടിൽ നിന്നുള്ള ഗൗരി (74) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. ഗിരിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, മകൻ കാണാതായ വാർത്തയിൽ വല്ലാതെ വിഷമിച്ചു. തിരുവമ്പാടി പൂരത്തിന്റെ സെലിബ്രേഷൻ കമ്മിറ്റിയംഗമായ ഗിരി, കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടുമായിരുന്നു. പൂരോത്സാഹിയായ ഗിരി വെടിക്കെട്ടുപുരയില് സ്ഥിരം സന്ദർശിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന ദുരന്തസമയത്തും ഗിരി അവിടെയുണ്ടായിരുന്നു. സഹോദരൻ ഹരിയോടൊപ്പമാണ് പൂരോത്സാഹത്തിന് പോകാറുള്ളത്. അമ്മയുടെ അസുഖം കാരണം ഹരി മാത്രം പോയിരുന്നില്ല. പി. ഹരി സിപിഎം പ്രവർത്തകനും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കോട്ടപ്പുറം ഡിവിഷനിലെ ഇടതു സ്ഥാനാർത്ഥിയുമായിരുന്നു.
Photo and News Source: Samakalika Malayalam



