ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച പുനരാരംഭിക്കുന്നില്ലെന്ന സൂചന വിപണിയെ താഴ്ത്തുന്നു. ഏഷ്യൻ വിപണികൾ ആദ്യം ഉയർന്നെങ്കിലും പിന്നീട് വലിയ നഷ്ടത്തിലായി. ഹോർമുസ് കപ്പൽച്ചാൽ അടഞ്ഞതോടെ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് 102 ഡോളറിനു മുകളിൽ ഉയർന്നെങ്കിലും പിന്നീട് അൽപം താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ബുധനാഴ്ച 24,315-ൽ അടച്ചപ്പോൾ, ഇന്നു രാവിലെ 24,200 വരെ ഇടിഞ്ഞു. യുഎസ് വിപണികൾ ഇന്നലെ വെടിനിർത്തൽ നീട്ടിയതിന്റെ പ്രതികരണമായി ഉയർന്നെങ്കിലും, ഇന്നു രാവിലെ ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഐബിഎം, സർവീസ് നൗ, ടെസ്‌ല എന്നിവയുടെ റിസൾട്ടുകൾ നെഗറ്റീവ് ആയതിനാലാണ് നഷ്ടം.

ഡൗ ജോൺസ് 274 പോയിന്റും, എസ് ആൻഡ് പി 27 പോയിന്റും, നാസ്ഡാക് 70 പോയിന്റും താഴ്ന്നു. ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 1.32 ശതമാനം താഴ്ന്നു തുടർന്നു.

Photo and News Source: Dhanam