സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മകനും മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അർധസഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു അദ്ദേഹത്തിന്. ലഖ്‌നൗവിലെ വസതിയിൽ വെച്ചാണ് പ്രതീക് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 6.15-ഓടെ ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി നേതാവുമായ അപർണ യാദവ് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ സംശയകരമായ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യയായ സാധനയുടെ മകനാണ് പ്രതീക് യാദവ്.

Photo and News Source: Sathyam Online