ജനപ്രിയ ചിത്രം 'വാഴ 1'-ന് ശേഷം സംവിധായകൻ ആനന്ദ് മേനൻ ഒരുക്കുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പ്' ചിത്രീകരണത്തിന് തുടക്കമായി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ പൂജാ ചടങ്ങുകൾ ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു. ചൊവ്വാഴ്ച നടന്ന പൂജയ്ക്ക് പിന്നാലെ ബുധനാഴ്ച മുതൽ ചിത്രീകരണം ആരംഭിച്ചു.
മഞ്ജു വാര്യർക്കൊപ്പം മുകേഷ്, മധു വാര്യർ, വി.കെ. പ്രകാശ്, ജെ.പി. തുമിനാട്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർന്നിരിക്കുന്നത്.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആഷിഖ് ഐമർ ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണൻ മോഹൻ ആണ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
പ്രൊഡക്ഷൻ ഡിസൈനറായി കൃപേഷ് അയ്യപ്പൻകുട്ടിയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അനീഷ് സി. സലിമും പ്രവർത്തിക്കുന്നു. ഷബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ. റോണക്സ് സേവ്യർ മേക്കപ്പും, ലിജി പ്രേമൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പിആർഒമാരായി എ.എസ്. ദിനേശും ശബരിയും പ്രവർത്തിക്കുന്നു.
Photo and News Source: Asianet News









