തിരുവനന്തപുരം കണ്ണമ്മൂല ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. നിയുക്ത എം.എൽ.എ കെ. മുരളീധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജി. തമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് മുതിർന്ന അമ്മമാരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഷീല മാതൃദിന സന്ദേശം നൽകി സംസാരിച്ചു. പി. മുരളി ആലപിച്ച 'അമ്മ' എന്ന കവിത സദസ്സിന് ഹൃദ്യമായ അനുഭവമായി.

തുടർന്ന് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയുടെ അവസാനം ക്ലബ് സെക്രട്ടറി എൻജിനിയർ ബിജു പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Photo and News Source: Kerala Kaumudi