ഇന്ത്യയിലെ കടുത്ത മത്സരവും പരിമിതമായ സീറ്റുകളും കാരണം വിദേശത്ത് പോയി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാൽ, വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ പലരും വരുത്തുന്ന അശ്രദ്ധമായ തീരുമാനങ്ങൾ അവരുടെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. പലപ്പോഴും കുറഞ്ഞ ട്യൂഷൻ ഫീസ് മാത്രം മാനദണ്ഡമാക്കി സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതാണ് വലിയ പിഴവുകൾക്ക് വഴിവെക്കുന്നത്.
കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുന്ന പല വിദേശ രാജ്യങ്ങളിലെയും വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണ്. കോഴ്‌സ് പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തി FMGE (Foreign Medical Graduate Examination) പരീക്ഷ എഴുതുമ്പോഴാണ് വിദ്യാർഥികൾ ഈ യാഥാർഥ്യം തിരിച്ചറിയുന്നത്. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ കണക്കുകൾ പ്രകാരം, നിലവാരമില്ലാത്ത സർവകലാശാലകളിൽ പഠിക്കുന്നവരുടെ വിജയശതമാനം വളരെ കുറവാണ്. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഈ കടമ്പ കടന്നേ മതിയാകൂ.
വിദേശ രാജ്യം തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ സ്ഥിരതയും സുരക്ഷിതത്വവും അതീവ ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധം ഇതിനൊരു വലിയ ഉദാഹരണമാണ്. ഏകദേശം 20,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കാണ് അന്ന് തങ്ങളുടെ പഠനവും സമ്പാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നത്. അതിനാൽ, ആഭ്യന്തര കലഹങ്ങളില്ലാത്ത, സാമ്പത്തിക സുസ്ഥിതിയുള്ള, വംശീയ വിവേചനമില്ലാത്ത രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വിദേശ പഠനം ഒരു വലിയ നിക്ഷേപമായതിനാൽ, തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ പരിചയസമ്പന്നരായ കൺസൾട്ടൻസികളുടെ സഹായം തേടുന്നത് ഉചിതമാണ്. കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന ഫെയർ ഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി (Fair Future Overseas Educational Consultancy Pvt. Ltd) പോലുള്ള വിശ്വസ്ത സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് മികച്ച മാർഗനിർദേശങ്ങൾ നൽകുന്നു. യുകെ, ജർമനി, റഷ്യ, ഹംഗറി, ജോർജിയ തുടങ്ങിയ സുരക്ഷിതവും നിലവാരമുള്ളതുമായ സർവകലാശാലകളുമായി ഇവർ സഹകരിക്കുന്നുണ്ട്.
Photo and News Source: Mathrubhumi









