പോഷകസമൃദ്ധവും വിലക്കുറവുള്ളതുമായ ഭക്ഷണമാണ് മുട്ട. മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. എന്നാൽ മുട്ട ദീർഘകാലം സൂക്ഷിച്ചുവെക്കുന്നത് അവ കേടാകുന്നതിന് കാരണമാകും. പുറത്ത് വെച്ചാൽ ഒരാഴ്ച വരെ മുട്ട കേടാകാതിരിക്കുമെങ്കിലും, ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാം. എങ്കിലും സമയം കഴിയുന്തോറും മുട്ടയിലെ പോഷകഗുണങ്ങൾ കുറയുകയും രോഗാണുക്കൾ പെരുകുകയും ചെയ്യും.

ചീഞ്ഞ മുട്ടകൾ കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതിനാൽ മുട്ട ഉപയോഗിക്കുന്നതിന് മുൻപ് അത് നല്ലതാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വളരെ ലളിതമായ ഒരു മാർഗ്ഗം ഇപ്പോൾ ലഭ്യമാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാൻ സാധിക്കും.

ഇതിനായി ആദ്യം ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ഒരു പ്രതലത്തിൽ വെക്കുക. ശേഷം മുട്ട ഈ വെളിച്ചത്തിന് നേരെ പിടിച്ചു പരിശോധിക്കുക. മുട്ടയ്ക്കുള്ളിൽ മഞ്ഞ നിറം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം. എന്നാൽ ചീഞ്ഞ മുട്ടയാണെങ്കിൽ വെളിച്ചത്തിന് മുകളിൽ വെക്കുമ്പോൾ ഇത്തരത്തിൽ മഞ്ഞ നിറം കാണാൻ കഴിയില്ല. ഈ ലളിതമായ വിദ്യ ഉപയോഗിച്ച് ആർക്കും വീട്ടിൽ വെച്ചുതന്നെ മുട്ടയുടെ അവസ്ഥ പരിശോധിക്കാവുന്നതാണ്.

Photo and News Source: Kerala Kaumudi