കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 'പടയൊരുക്കം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പകർച്ചവ്യാധികൾ തടയുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനുമായാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ രണ്ടാംഘട്ട ഇൻ്റർ സെക്ടർ മീറ്റിംഗ് ചേർന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സംജിത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 17-ന് ജനകീയ പങ്കാളിത്തത്തോടെ പൂനൂർ പുഴ ശുചീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാർഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതികൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഉദ്ഘാടന ചടങ്ങിൽ ശ്രീബ പുൽക്കുന്നുമ്മൽ, എൻ. ഷംസീറ എന്നിവർ അധ്യക്ഷത വഹിച്ചു. ടി.കെ. ഹിതേഷ് കുമാർ, എം. ബാബുമോൻ, ഡോ. വി. അർച്ചന, എം.ജി. സജീഷ്, കെ.പി. സജീവൻ, എൻ. നെൽസൺ, പി. ദീപിക, സി.പി. അക്ഷയ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Photo and News Source: Kerala Kaumudi Latest










