പാലക്കാട് കാടാങ്കോട് ശ്രീ ഉച്ചി മഹാളിയമ്മൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പൂജാ മഹോത്സവം മെയ് 15-ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി മെയ് 14-ന് വൈകുന്നേരം 6 മണി മുതൽ ക്ഷേത്ര പരിസരത്ത് കലാപരിപാടികൾ ആരംഭിക്കും. സിനിമാറ്റിക് ഡാൻസ്, തിരുവാതിരകളി, മ്യൂസിക് നൈറ്റ്, വിവിധ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.
മെയ് 15-ന് വൈകുന്നേരം 5.30-ന് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ക്ഷേത്ര എഴുന്നെള്ളിപ്പ് ഉത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ആന, പഞ്ചവാദ്യം, തപ്പട്ട, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് രാത്രി 9.45-ഓടെ കാടാങ്കോട് ശ്രീ ഉച്ചി മഹാളിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരും.
Photo and News Source: Kerala Kaumudi








