ഈ മാതൃദിനം കുടുംബത്തോടൊപ്പം അവിസ്മരണീയമാക്കാൻ വണ്ടർലാ കൊച്ചി പ്രത്യേക ഓഫറുകളുമായി എത്തുന്നു. വേനൽക്കാല ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ടിക്കറ്റുകളിലും ഡൈനിംഗ് ഓപ്ഷനുകളിലും 'ബൈ 2 ഗെറ്റ് 1 ഫ്രീ' (B2G1) ഓഫറാണ് വണ്ടർലാ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 27 മുതൽ മെയ് 10 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. മെയ് 9, 10 തീയതികളിൽ പാർക്ക് സന്ദർശിക്കുന്നവർക്കാണ് ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കുക.
സമ്മാനങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി, കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന സന്തോഷനിമിഷങ്ങൾക്ക് പ്രാധാന്യം നൽകാനാണ് വണ്ടർല ലക്ഷ്യമിടുന്നത്. പാർക്ക് ടിക്കറ്റുകൾക്കും മീൽ കോമ്പോ ഉൾപ്പെടുന്ന പാക്കേജുകൾക്കും ഈ ഓഫർ ബാധകമാണ്. വണ്ടർലയുടെ 'ഫുല്ലാസം സമ്മേഴ്‌സ്' എന്ന വേനൽക്കാല ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മാതൃദിന പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നത്. വാട്ടർ റൈഡുകൾ, വേവ് പൂൾ, പൂൾ ഡിജെ സെഷനുകൾ, ഫോം പാർട്ടികൾ തുടങ്ങി നിരവധി ആകർഷണങ്ങൾ സന്ദർശകർക്കായി കാത്തിരിക്കുന്നു.
ഇതിനെക്കുറിച്ച് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ സിംഗ് ചൗധരി പറയുന്നത് ഇങ്ങനെയാണ്: “മാതൃദിനത്തിൻ്റെ ആത്മാവ് ലളിതവും അർത്ഥവത്തുമായ രീതിയിൽ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. കുടുംബാംഗങ്ങൾ പരസ്പരം ഒരുമിച്ച് സമയം ചെലവഴിച്ച് സൃഷ്ടിക്കുന്ന നിമിഷങ്ങളാണ് ഏറ്റവും മനോഹരമായ ആഘോഷങ്ങളായി മാറുന്നത്. പതിവ് ദിനചര്യകളിൽ നിന്ന് മാറി അമ്മമാരോടും കുടുംബങ്ങളോടും കൂടെ സന്തോഷകരമായ അനുഭവങ്ങൾ സൃഷ്ടിക്കാൻ ഈ ഓഫർ ആളുകളെ പ്രോത്സാഹിപ്പിക്കും.”
ഓൺലൈൻ ബുക്കിംഗുകൾ വഴി മാത്രമാണ് ഈ ഓഫർ ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വണ്ടർലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ 0484-3514001, 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Photo and News Source: Malayalam Express










