ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി കരോള്‍ ചാള്‍സിന് സ്മാര്‍ട്ട് ടിവി സമ്മാനമായി ലഭിച്ചു. തൃശൂര്‍ കുര്യാച്ചിറ ടി.ടി. റോഡ് കോഴിപാട്ട് വീട്ടില്‍ താമസിക്കുന്ന കരോള്‍ ചാള്‍സ്, അടുത്തിടെ തൃശൂരിലെ ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം നറുക്കെടുപ്പില്‍ വിജയിയായത്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടന്നുവരുന്ന നറുക്കെടുപ്പിന്റെ ഉദ്ഘാടനം കോട്ടയം കാനം പഴവരിക്കല്‍ സ്വദേശി റിചിന്‍ എസ്. കുരുവിള നിര്‍വഹിച്ചു. ചടങ്ങില്‍ ഓക്‌സിജന്‍ കോട്ടയം സോണല്‍ മാനേജര്‍ ഷിയാസ് അബ്ദുള്‍ കരീം, കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഷോറൂം മാനേജര്‍ ലിബിന്‍ തോമസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍സണ്‍ സാമുവേല്‍, ബിറ്റോ ബെന്നി എന്നിവര്‍ പങ്കെടുത്തു.
ഈ മാസം 31 വരെയാണ് ഓക്‌സിജന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരുന്നത്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ, മൊബൈല്‍ ഫോണുകള്‍, എയര്‍ കണ്ടീഷണറുകള്‍, ലാപ്ടോപ്പുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020100100 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Malayalam Express










