യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗ്ലാമി ഗംഗ തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. അടുത്ത സുഹൃത്തായിരുന്ന വിഷ്ണുവിനെയാണ് (അപ്പു) ഗംഗ വിവാഹം ചെയ്തത്. വിവാഹശേഷം താൻ കുലസ്ത്രീയായി മാറിയെന്ന തരത്തിൽ വരുന്ന കമന്റുകൾക്ക് താരം മറുപടി നൽകി. ഇടയ്ക്ക് സ്നേഹം കൂടുമ്പോൾ താൻ വിഷ്ണുവിനെ ചേട്ടാ എന്ന് വിളിക്കാറുണ്ടെന്നും ഗംഗ വ്യക്തമാക്കി.

വിവാഹശേഷം എവിടെയായിരിക്കും താമസമെന്ന ചോദ്യത്തിന് ഗംഗ വ്യക്തമായ മറുപടി നൽകി. തന്റെ ഷൂട്ടിംഗും സ്റ്റുഡിയോയും സ്വന്തം വീട്ടിലായതിനാൽ കൂടുതൽ സമയം അവിടെയായിരിക്കും ചെലവഴിക്കുകയെന്ന് താരം പറഞ്ഞു. എന്നാൽ ഭർത്താവിന്റെ വീട്ടിലും താമസിക്കും. അവിടെ ചായ ഇട്ടു കൊടുത്താലേ കുടിക്കൂ എന്ന നിർബന്ധമൊന്നും വിഷ്ണുവിനില്ലെന്നും ഗംഗ കൂട്ടിച്ചേർത്തു.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ മുറിയിൽ ബെഡ്ഷീറ്റ് പോലും വിരിച്ചിരുന്നില്ല എന്ന ആരാധകരുടെ വിമർശനത്തിനും ഗംഗ മറുപടി നൽകി. അപ്പുവിന് ചിക്കൻപോക്സ് ബാധിച്ചിരുന്നതിനാലാണ് മുറി ഒരുക്കാൻ സാധിക്കാതിരുന്നതെന്നും, താൻ വന്ന ശേഷം അത് സെറ്റ് ചെയ്യാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഗംഗ വിശദീകരിച്ചു. താരത്തിന്റെ തുറന്നുപറച്ചിലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Photo and News Source: Asianet News