തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി (ഇപിഎസ്) രംഗത്ത്. പുതുച്ചേരിയിലെ റിസോർട്ടിലെത്തി അദ്ദേഹം പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

റിസോർട്ടിൽ നടന്ന യോഗത്തിൽ എടപ്പാടി പളനിസാമിയെ എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നാളെ ഗവർണറെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ടിവികെ - കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുന്നത് തടയണമെന്ന നിലപാടാണ് ഇപിഎസ് ആവർത്തിച്ചത്. അതേസമയം, ഡിഎംകെ - എഐഎഡിഎംകെ സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന് ഉദയനിധി സ്റ്റാലിൻ കൃത്യമായ മറുപടി നൽകാതെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ നീക്കങ്ങൾ വഴിതുറന്നിരിക്കുന്നത്.

Photo and News Source: Asianet News