സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് ഉച്ചകഴിഞ്ഞ് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,025 രൂപയും, ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയുമായി വില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ന് രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്കും ശേഷമുള്ള വർധനവ് കണക്കിലെടുക്കുമ്പോൾ ഇന്ന് മാത്രം പവന് 640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണവിപണിയിലെ ഈ കുതിച്ചുചാട്ടം നിക്ഷേപകർക്കിടയിലും സാധാരണക്കാർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്ന് മുതൽ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു പവൻ സ്വർണത്തിന് 42,400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വർണവിലയിലെ ഈ റെക്കോർഡ് വർധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

Photo and News Source: Siraj Live