യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായുള്ള ചർച്ചകൾ സുഗമമാക്കുന്നതിനായി ഹോർമുസ് കടലിടുക്കിലെ 'പ്രോജെക്ട് ഫ്രീഡം' ദൗത്യം തത്കാലം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഇറാനുമായി അന്തിമ കരാറിനുള്ള ശ്രമങ്ങളിൽ വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വാണിജ്യ കപ്പലുകൾ ഹോർമുസ് കടന്നു പോകാൻ യുഎസ് നാവിക സേനയുടെ സഹായം നൽകുന്ന ദൗത്യം നിർത്തിവയ്ക്കുന്നത് പാക്കിസ്ഥാന്റെ ഇടനിലക്കാരുടെ അഭ്യർഥന മാനിച്ചാണെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, കരാർ നീണ്ടുപോയാൽ പ്രോജെക്ട് ഫ്രീഡം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിങ്കളാഴ്ച്ച രണ്ടും ചൊവ്വാഴ്ച്ച മൂന്നും കപ്പലുകൾ ഹോർമുസ് കടക്കാൻ യുഎസ് സഹായിച്ചിരുന്നു. ഈ നടപടിയുടെ ഭാഗമായി ഇറാന്റെ ചില ബോട്ടുകളും തകർത്തു. ഇറാനുമായുള്ള തർക്കത്തിൽ പരമാവധി സമമർദം ചെലുത്തുന്നതാണ് യുഎസ് നയമെന്നും, ഇറാൻ അതിനു വഴങ്ങില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രസ്താവിച്ചു. ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ 87 രാജ്യങ്ങളിൽ നിന്നുള്ള 23,000 സിവിലിയന്മാർ ഉണ്ടെന്നും, അവരെ രക്ഷിക്കാൻ യുഎസ് ലോകത്തിനു ചെയ്യുന്ന ഉപകാരമാണെന്നും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ മുമ്പ് പറഞ്ഞിരുന്നു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടയാനുള്ള ഇറാന്റെ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് പ്രോജെക്ട് ഫ്രീഡം ദൗത്യം ആരംഭിച്ചതെന്നും, യുഎസ് സെക്രട്ടറി ഓഫ് ഡിഫൻസ് പീറ്റ് ഹേഗ്സേഥ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ സുഗമമാക്കുന്നതിനായി യുഎസ് എടുക്കുന്ന ഈ താൽക്കാലിക നടപടി, പ്രദേശത്തെ സുരക്ഷയിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് വിശദീകരിച്ചു.
Photo and News Source: Sathyam Online










