മിഡ്ലാന്റ്സിൽ നടന്ന യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തെ തുടർന്ന് യു കെയിലുടനീളം ആവേശപൂർവ്വമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഐ.ഒ.സി. (യു.കെ.) – കേരള ചാപ്റ്ററിന്റെ മിഡ്ലാന്റ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വിജയാഘോഷങ്ങൾ നടത്തി. പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചു. ചെണ്ടമേളം, പൂത്തിരി കത്തിക്കൽ, മുദ്രാവാക്യം മുഴക്കൽ എന്നിവയോടൊപ്പം യുഡിഎഫിന്റെ വിജയം സംഘടനാപരമായി ആഘോഷിക്കപ്പെട്ടു.
ബോൾട്ടണിൽ പ്രവർത്തകർക്ക് വോട്ടെണ്ണൽ ഫലം തത്സമയം കാണാൻ വലിയ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഐ.ഒ.സി. (യു.കെ.) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് സ്വാഗതം നടത്തി. എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദി രേഖപ്പെടുത്തി.
മുതിർന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോൺഗ്രസ് യു.കെ. പ്രതിനിധി അഖിൽ ജോസ് എന്നിവർ സംസാരിച്ചു. ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐ.ഒ.സി. (യു.കെ.) – നോർത്തംപ്റ്റൺ റീജിയൻ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ, ജനറൽ സെക്രട്ടറി റെജിസൺ എന്നിവർ നേതൃത്വം നൽകി.
ഐ.ഒ.സി. (യു.കെ.) – സ്റ്റോക്ക്-ഓൺ-ട്രെന്റ് യൂണിറ്റ് പുലർച്ചെ മൂന്ന് മണിമുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, വിജീ.കെ.പി., ഷിജോ എന്നിവർ നേതൃത്വം നൽകി. പീറ്റർബോറോയിൽ പൂത്തിരി കത്തിച്ചും മധുരവിതരണം നടത്തിയും ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐ.ഒ.സി. (യു.കെ.) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ എന്നിവർ നേതൃത്വം വഹിച്ചു.
ലിവർപൂളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറിൽ ജോർജ്, സജോയ് ജോസഫ്, അഖിൽ അജി, അനീഷ് മണ്ണൂർ, ആൽബി അനീഷ്, ജെറി ജോസ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി. സ്കോട്ട്ലൻഡിൽ നടന്ന ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹൻ, ബിജു വർഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വർഗീസ്, അലക്സ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിൽ നേതൃത്വം നൽകി. വൂളർഹാംപ്റ്റണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിൻ, സിറിൽ എന്നിവർ നേതൃത്വം നൽകി. ലെസ്റ്ററിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഐ.ഒ.സി. (യു.കെ.) – ലെസ്റ്റർ യൂണിറ്റ് വൈസ് പ്രസിഡന്റ് ജെസു സൈമൺ, സുമിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേർന്നപ്പോൾ യു.കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങൾ കൂടുതൽ ഉജ്ജ്വലമായി.
Photo and News Source: Sathyam Online








