പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് പദവിക്കായി അപേക്ഷ ക്ഷണിച്ചു. രാജ്യമെമ്പാടുമായി 1865 സീറ്റുകളാണുള്ളത്. ഇതിൽ കേരളത്തിൽ 39, കർണാടകയിൽ 131, തമിഴ്നാട്ടിൽ 95, ലക്ഷദ്വീപിൽ 1 എന്നിങ്ങനെയാണ് വിതരണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 19 ആണ്. ഓൺലൈനിലൂടെയാണ് അപേക്ഷ നൽകേണ്ടത്.

യോഗ്യതാ മാനദണ്ഡങ്ങൾ: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏത് വിഷയത്തിലുമുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാന പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്. പ്രായപരിധി 20 മുതൽ 28 വരെ. പിന്നോക്ക, പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്കും വിധവകൾക്കും പ്രായപരിധിയിൽ ഇളവ് ഉണ്ട്. 35 വയസുവരെ വിധവകൾക്ക് അപേക്ഷിക്കാം. പിന്നോക്ക/ പട്ടിക വിഭാഗക്കാർക്ക് 38/40 വയസുവരെ അനുവദനീയമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈനിൽ എഴുത്ത് പരീക്ഷ നടത്തും. 100 മാർക്ക് ഉള്ള 100 ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷാ വിഷയങ്ങൾ: ജനറൽ/ഫിനാൻഷ്യൽ അവേർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ അല്ലെങ്കിൽ ബാങ്കിങ് സംബന്ധമായ പരിജ്ഞാനം, യൂണിയൻ ബാങ്കിന്റെ സേവനങ്ങൾ/സ്കീമുകൾ എന്നിവ. പ്രാദേശിക ഭാഷാ പരിജ്ഞാന പരീക്ഷയും ഉൾപ്പെടും. ലക്ഷദ്വീപുകാർക്ക് മലയാളം പരീക്ഷയും ഉണ്ടാകും.

ഫീസ്: പുരുഷന്മാർക്ക് 944 രൂപ (ജിഎസ്ടി ഉൾപ്പെടെ), സ്ത്രീകൾക്ക് 708 രൂപ. പട്ടിക വിഭാഗക്കാർക്ക് (സ്ത്രീ/പുരുഷൻ) 236 രൂപ മാത്രം. അപ്രന്റീസ് നിയമനം ഒരു വർഷത്തേക്കാണ്. പ്രതിഫലം: ഗ്രാമപ്രദേശങ്ങളിൽ 15,000 രൂപ, നഗരങ്ങളിൽ 18,000 രൂപ, മെട്രോ നഗരങ്ങളിൽ 20,000 രൂപ. ബാങ്ക് അവധി ദിവസങ്ങളും മാസത്തിൽ ഒരു കാഷ്വൽ ലീവുമാണ് ലഭിക്കുക.

പ്രധാന ലിങ്കുകൾ: unionbankofindia.bank.in.recruitment.aspx, beep.bfsissc.com/candidate_register/mkt. കൂടുതൽ വിവരങ്ങൾക്ക് unionbankofindia.bank.in എന്ന വെബ്സൈറ്റിലോ 022/22896240 എന്ന ഫോണിലോ ബന്ധപ്പെടാം. മുൻപ് അപ്രന്റീസ് ആയി ജോലി ചെയ്തവരെ വീണ്ടും പരിഗണിക്കില്ലെന്നും ശ്രദ്ധിക്കുക.

Photo and News Source: Kairali News