ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗം 2026-2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ മെയ് 17-ന് (ഞായറാഴ്ച) വൈകുന്നേരം 4:30-ന് ആയാനഗർ ഫേസ് 5-ലെ, എ-1/127 സതേൺ സ്റ്റാർ ബിൽഡിംഗിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചിരിക്കുന്നു.

ഈ വാർഷിക യോഗത്തിൽ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രെഷറർ, ജോയിന്റ് ട്രെഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ (10), വനിതാ വിഭാഗം കൺവീനർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ (2), യുവജന വിഭാഗം കൺവീനർ (18-35 വയസ്), യുവജന വിഭാഗം ജോയിന്റ് കൺവീനർ (18-35 വയസ്, ആൺ/പെൺ) എന്നീ 18 തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

നാമനിർദ്ദേശ പ്രക്രിയയ്ക്കായി മെയ് 6 (ബുധൻ) മുതൽ 7 (വ്യാഴം) വരെ വൈകുന്നേരം 7:30 മുതൽ 8:30 വരെ ആയാനഗർ ഫേസ് 5-ലെ, എ-1/127 സതേൺ സ്റ്റാർ ബിൽഡിംഗിൽ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിൽ നാമനിർദ്ദേശ പത്രികകൾ ലഭ്യമാക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മെയ് 7 (വ്യാഴം) രാത്രി 7:30 മുതൽ 8:30 വരെയാണ്.

മെയ് 8 (വെള്ളി) രാത്രി 7 മണിക്ക് ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയ് 9 (ശനിയാഴ്ച) രാത്രി 7:30 മുതൽ 8:30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. അന്നേ ദിവസം രാത്രി 10 മണിക്ക് സൂക്ഷ്മ പരിശോധനയ്ക്കുശേഷം ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മെയ് 17-ന് (ഞായറാഴ്ച) വൈകുന്നേരം 5 മുതൽ 6:30 വരെ നടക്കും. വോട്ട് രേഖപ്പെടുത്തുവാൻ ആയാനഗർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Sathyam Online