ചർമ്മ സംരക്ഷണത്തിന് ക്ലെൻസിംഗ് അത്യാവശ്യമാണ്. രോഗാണുക്കളെയും അഴുക്കും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ഫേയ്സ് വാഷുകളിൽ ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്ന് തരങ്ങളുണ്ട്. എണ്ണമയമുള്ള ചർമ്മത്തിന് ഫോം, കോമ്പിനേഷൻ ചർമ്മത്തിന് ജെൽ, വരണ്ട ചർമ്മത്തിന് ക്രീം രൂപത്തിലുള്ള ഫേയ്സ് വാഷ് അനുയോജ്യമാണ്. ഓരോരുത്തരുടെയും ചർമ്മപ്രശ്നങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരാം. ആക്ടീവ് ഇൻഗ്രിഡിയൻട്സ് അടങ്ങിയ ഫേയ്സ് വാഷുകളിൽ എഎച്ച്എ, ബിഎച്ച്എ എന്നിവ എണ്ണമയമുള്ളവർക്കും കോമ്പിനേഷൻ ചർമ്മക്കാർക്കും നല്ലതാണ്.

വരണ്ട ചർമ്മമുള്ളവർ ഇത്തരം ഫേയ്സ് വാഷുകൾ ഒഴിവാക്കണം. സെറമൈഡ്സ്, ഗ്ലിസറിൻ, ഹയലറൂണിക് ആസിഡ് അടങ്ങിയവ വരണ്ട ചർമ്മത്തിന് ഉത്തമം. ദിവസേന രണ്ടു നേരം ഫേയ്സ് വാഷ് ഉപയോഗിക്കുക. അമിതമായ എണ്ണമയമുണ്ടെങ്കിൽ മൂന്ന് തവണ ഉപയോഗിക്കാം. വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക. വരണ്ട ചർമ്മമുള്ളവർ രാത്രി മാത്രം ഉപയോഗിക്കുക. രാവിലെ വെള്ളം മാത്രം ഉപയോഗിച്ച് മുഖം കഴുകാം.

Photo and News Source: Samakalika Malayalam