ബസ്തി ജില്ലയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് ഈ ദുരന്തം സംഭവിച്ചത്. 11 കാരനായ ഗോണ്ട സ്വദേശി ചമൻ, തന്റെ മുത്തശ്ശിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഒന്നിലധികം രസഗുള കഴിച്ചതായി കണ്ട കാറ്ററിങ് ജീവനക്കാരൻ ആദ്യം കുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന്, കത്തിയിരുന്ന തന്തൂരി അടുപ്പിനുമുകളിൽ വയ്ക്കാൻ ശ്രമിച്ചു. ഇടിമുട്ടിൽ കുട്ടി അടുപ്പിലേക്ക് വീണു. മുഖം മുതൽ അരക്കെട്ട് വരെ ഗുരുതരമായി പൊള്ളലേറ്റു.

ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ലഖ്‌നൗ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പ്രതിയായ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മാവൻ ദേവിദിൻ നിഷാദ് പരാതി നൽകി. പ്രതിയെ കണ്ടെത്താൻ റെയ്ഡും ആരംഭിച്ചു.

Photo and News Source: Malayalam Express