മെയ് 14-ന് റിലീസ് ചെയ്യാനിരിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘അതിരടി’യിലെ ‘ഇഫ് നോ യൂ നോ’ ഗാനം വൈറലാകുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെയും ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെയും സംയുക്ത നിർമ്മാണത്തിലാണ്. നവാഗത സംവിധായകൻ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസും ചേർന്നാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്നത്.
ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന സാം കുട്ടി എന്ന കഥാപാത്രം റിയയുടെ കഥാപാത്രമായ സ്വാതി ആർ കൃഷ്ണയെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നതാണ് ഗാനരംഗം. ഫെജോയും പൂർണിമ കണ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം ഒരുക്കിയിരിക്കുന്നു. ഗാനരംഗത്തിൽ ബേസിലിന്റെ പുതിയ ലുക്ക് പ്രധാന ഹൈലൈറ്റാണ്.
‘സാം ബോയ്’ എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലഭിനയിക്കുന്നത്. ടോവിനോ തോമസ് ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനായും വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സസ്പെൻസായിട്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസറും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നുആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ‘അതിരടി’ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തും. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാമുവൽ ഹെൻറിയും, സംഗീതം വിഷ്ണു വിജയും, എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷും, കോസ്റ്റ്യൂം മഷർ ഹംസും, മേക്കപ്പ് റൊണക്സ് സേവ്യറും, സൗണ്ട് ഡിസൈൻ നിക്സൺ ജോർജും, വരികൾ സുഹൈൽ കോയയും, പ്രൊഡക്ഷൻ കൺട്രോളർ ആൻ്റണി തോമസും, എക്സികുട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥും, ഫിനാൻസ് കൺട്രോളർ ഐഡൻചാർട്ട്സും, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസും, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദറും, പിആർഒ വൈശാഖ് സി വടക്കേവീടും, ജിനു അനിൽകുമാറും, സ്റ്റിൽസ് രോഹിത് കെ സുരേഷും, ടൈറ്റിൽ ഡിസൈൻ സർക്കാസനവും, പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പറും നിർവഹിച്ചിരിക്കുന്നു.
Photo and News Source: Kerala Online News










