സിനിമാ രംഗത്തെ പ്രമുഖ നടനായിരുന്ന സന്തോഷ് നായരുടെ അപകടത്തിൽ മരണപ്പെട്ട ശേഷം അവശേഷിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സംഘപ്രവർത്തകനായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തി. 'ഞാൻ സംഘപ്രവർത്തകനായിരുന്നു, മുഖ്യശിക്ഷകായും പ്രവർത്തിച്ചിട്ടുണ്ട്. നമ്മോടെന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ നോ പറയില്ല. നമ്മുടെ സമയത്ത് വന്നവരെല്ലാം അങ്ങനെയാണ്. കൈ പൊള്ളിയാൽ അയ്യോ എന്ന് പറയും അത്രേ ഉള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സിനിമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും സാഹസിക രംഗങ്ങളോടുള്ള ഭയമില്ലായ്മയും ആരാധകരെ ആഴത്തിൽ സ്വാധീനിച്ചു. 'ഞാൻ മരിക്കണമെങ്കിൽ എന്റെ ആയുസ്സ് തീർന്നിരിക്കണം. സമയം അവസാനിക്കുമ്പോൾ പോരെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. 'ഐ ആം പ്രൗഡ് ടു ബി എൻ ഹിന്ദു' എന്നദ്ദേഹം പലപ്പോഴും പറയുമായിരുന്നു. ഹിന്ദു സംസ്കാരത്തിന്റേയും ഭാരതത്തിന്റേയും പ്രതീകമായി തന്നെ അദ്ദേഹം നിലകൊണ്ടു. ഓരോ മതക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

'ക്രിസ്ത്യാനി മാത്രം പോയാൽ പോര, മുസ്ലീം മാത്രം പോയാൽ പോര, ഹിന്ദു മാത്രം പോയാൽ പോര. എല്ലാവരും ഒന്നിച്ചു നിൽക്കണം' എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഓണത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ ഈ പ്രസ്താവന ഇപ്പോൾ കൂടുതൽ പ്രസക്തിയാർജ്ജിച്ചിരിക്കുന്നു.

Photo and News Source: Janmabhumi