വിതുരയിലെ വ്യാപാരിവ്യവസായികളുടെ ഏകോപനസമിതി വിതുര യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനം നടന്നു. വിതുര പ്രസിഡന്റ് എം.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വൈ. വിജയൻ പ്രതിഭകളെ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ സ്വാഗതം നടത്തി. ജനറൽ സെക്രട്ടറി എസ്. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ നായർ, സെക്രട്ടറിമാരായ പാലോട് അഷ്രഫ്, ആര്യനാട് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.എസ്. രാജേന്ദ്രൻ, ജനറൽ സെക്രട്ടറിയായി ഷാജി, ട്രഷററായി സജീവ്, വൈസ് പ്രസിഡന്റുമാരായി ജയകുമാർ, ഷാജികുമാർ, അനിൽകുമാർ, എ.ഇ. ഈപ്പൻ എന്നിവരെ നിയമിച്ചു. സെക്രട്ടറിമാരായി ഷംനാദ്, വിനോദ് ആനപ്പാറ, പ്രകാശ് ലാൽ, അബ്ദുൽ ഹമീദ്, ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരിമാരായി മാധവൻപിള്ള, കമലാസനൻ നായർ എന്നിവരെ നിയമിച്ചു.

Photo and News Source: Kerala Kaumudi