വടകര: കേരള ചരിത്രത്തിലെ മികച്ച വിജയമായ യുഡിഎഫിന്റെ നേട്ടത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിമാനം പ്രകടിപ്പിച്ചു. നൂറുശതമാനവും ഐക്യത്തോടെയുള്ള പ്രവർത്തനമായിരുന്നു ഈ വിജയത്തിന് അടിസ്ഥാനം. “ഞാൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോഴും ഇത്രയും ഒരുമ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ നേതൃത്വം അതെല്ലാം സാധ്യമാക്കി. അവരെ അഭിനന്ദിക്കാൻ മാത്രം വാക്കുകളില്ല” എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ ഏലത്തൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ യുഡിഎഫ് വിജയം അമ്പരപ്പിച്ചു. “പാർട്ടിയുടെ കീഴ്വഴക്കമനുസരിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. പാർലമെന്ററി പാർട്ടി വിളിച്ചുകൂട്ടി ഭൂരിപക്ഷം ആർക്കാണോ കൂടുതലുള്ളതോ ആ വ്യക്തിയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി. മുൻകാല നിലപാടുകളിലൂടെ തന്നെ തീരുമാനമെടുക്കും” എന്നദ്ദേഹം വ്യക്തമാക്കി.
Photo and News Source: Malayalam Express










