റിയാദ്: ആഗോള വ്യാപാരത്തിൽ വലിയ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചരക്കുപാതയാണ് എം.എസ്.സി. പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പിനെ പേർഷ്യൻ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി, വേഗതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു.

കടൽ-കര മാർഗ്ഗങ്ങൾ സംയോജിപ്പിച്ചുള്ള ഈ പുതിയ ഗതാഗത രീതി സൗദിയുടെ ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് നയത്തിന്റെ ഭാഗമാണ്. യൂറോപ്പിലെ പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾ ജിദ്ദ, റാബിഗ് തുറമുഖങ്ങളിൽ എത്തുകയും, അവിടെ നിന്നും ട്രക്കുകളിലായി സൗദി അറേബ്യയെ മുറിച്ചു കടന്ന് ദമാമിലെ തുറമുഖത്തേക്ക് എത്തിക്കുന്നു.

ഗഡാൻസ്ക്, ബ്രെമർഹാവൻ, ആന്റ്‌വെർപ്പ് തുടങ്ങിയ പ്രമുഖ തുറമുഖങ്ങളെ ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഈ സർവ്വീസ്, 16,000 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ള കപ്പലുകൾ ഉപയോഗിക്കുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ഒഴിവാക്കിക്കൊണ്ട് സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുന്നു.

Photo and News Source: Kvartha