ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻ. ഡി. എ സഖ്യത്തിന് വലിയ വിജയം. 102 സീറ്റുകളിൽ വിജയം നേടി. ഒറ്റയ്ക്കു മത്സരിച്ച ബിജെപി 82 സീറ്റുകളും, അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 വീതം സീറ്റുകളും നേടി. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ആശങ്കയുടെയും ആകാംക്ഷയുടെയും വർദ്ധനയാണ്. ഹിമന്ത ശർമ്മയുടെ 'അഗ്രസീവ്' രാഷ്ട്രീയം വികസനവും ഹൈന്ദവ ഏകീകരണവും ലക്ഷ്യമിട്ട് തുടരുമെന്ന് സൂചന.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് വെറും 19 സീറ്റുകളിലേക്ക് ചുരുങ്ങി. അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (AIUDF) രണ്ട് സീറ്റുകളും റൈജോർ ദൾക്ക് രണ്ട് സീറ്റുകളും തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ എൻ. ഡി. എക്ക് 75 സീറ്റും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന് 50 സീറ്റും ലഭിച്ചിരുന്നു. ഇത്തവണ ചിത്രം പൂർണമായി മാറി.
Photo and News Source: Kvartha










