ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം മുഖത്ത് പ്രത്യക്ഷപ്പെടുന്ന കുരുക്കളാണ് മുഖക്കുരു. പ്രായം 14 മുതൽ 40 വരെയുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ചെറിയ കുരുക്കൾ മുതൽ വലിയ മുഴകൾ വരെ ഇതിനെല്ലാം ഉദാഹരണമാണ്. കവിളുകൾ, കഴുത്ത്, നെഞ്ച്, മുതുക്, തോൾ എന്നിവിടങ്ങളിലും ഇത് പ്രത്യക്ഷപ്പെടാറുണ്ട്.
പാലിന്റെ ഉപയോഗം മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മുഖം വൃത്തിയാക്കാൻ പാലിൽ മുക്കിയ പഞ്ഞി ഉപയോഗിക്കാം. വരണ്ട ചർമ്മമുള്ളവർ ദിവസേന പാല്പ്പാട പുരട്ടി പത്തു മിനുട്ട് തടവുന്നത് ഫലപ്രദമാണ്. മസാജ് ചെയ്യുമ്പോൾ മേല്പോട്ടായിരിക്കണം. രാത്രിയിൽ കുങ്കുമാദിതൈലം പുരട്ടി കിടക്കുന്നതും നല്ല ഫലം നൽകും.
രാത്രി ഏലാദികേരം പുരട്ടി മസാജ് ചെയ്യുകയും കടലമാവുപയോഗിച്ച് കഴുകുകയും ചെയ്യുന്നത് വരണ്ട ചർമ്മത്തിന് ഉത്തമമാണ്. തോര്ത്ത് ഉപയോഗിച്ച് മുഖം ഉരസുന്നത് ചർമ്മത്തിന്റെ മൃദുലത നഷ്ടപ്പെടുത്തും. ഈ പ്രകൃതൗഷധങ്ങൾക്ക് പാർശ്വഫലങ്ങളില്ല എന്നുള്ളതാണ് ഇവയുടെ പ്രധാന ആകർഷണം.
Photo and News Source: Kerala Online News










