കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി) പിഎസ്‌സി വിജ്ഞാപനത്തിലൂടെ 985 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എല്ലാ ജില്ലകളിലുമായാണ് ഈ നിയമനങ്ങൾ. പ്രതിമാസം 24,400 രൂപ മുതൽ 43,600 രൂപ വരെയാണ് ശമ്പളം. തിരുവനന്തപുരത്തും എറണാകുളത്തും ഏറ്റവും കൂടുതൽ ഒഴിവുകൾ ഉണ്ട്. 2026 ജൂൺ 3 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 18 മുതൽ 40 വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം.

1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവർക്കാണ് അർഹത. എസ്എസ്എൽസി വിജയിച്ചിരിക്കണം. ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ 2 വർഷത്തെ സർട്ടിഫിക്കറ്റ് നിർബന്ധം. പുരുഷർക്കും സ്ത്രീകൾക്കും ഉയര നിബന്ധനകളുണ്ട്. തിരഞ്ഞെടുപ്പിൽ ശാരീരികക്ഷമത പരീക്ഷയും ഉൾപ്പെടും. 9 മീറ്റർ പോസ്റ്റിൽ 8 മിനിറ്റിനുള്ളിൽ കയറാനും ഇറങ്ങാനുമുള്ള കഴിവ് പരീക്ഷിക്കും. യോഗ്യരായവർക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ. അപേക്ഷിക്കാൻ ഫീസ് ഇല്ല.

Photo and News Source: Kairali News