തൊഴിൽപരമായ തീരുമാനങ്ങളും ബുദ്ധിപരമായ സാമ്പത്തിക ആസൂത്രണവുമാണ് തൃഷ കൃഷ്ണനെ സിനിമയിലെ ഏറ്റവും വിജയകരമായ വ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റിയത്. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലെ താരമായി മാറിയ അവർ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു.

വിജയ് അധികാരത്തിലെത്തിയതോടെ രണ്ട് വൻ സാമ്പത്തിക ശക്തികളെക്കുറിച്ചാണ് സംസാര വിഷയം. അതിനിടെയാണ് തൃഷയുടെ ആസ്തികളെക്കുറിച്ച് ചർച്ച വ്യാപകമായി. സിനിമകളിൽനിന്നുള്ള പ്രതിഫലം, ബ്രാൻഡ് പ്രൊമോഷൻ, നിക്ഷേപം എന്നിവയാണ് പ്രധാന വരുമാന സ്രോതസ്സുകൾ.

ചെന്നൈയിലും ഹൈദരാബാദിലുമുള്ള ആഡംബര വീടുകളും വിലകൂടിയ വാഹന ശേഖരവും അവർക്കുണ്ട്. 2026-ഓടെ ഏകദേശം 85 കോടി രൂപ ആസ്തി കൈവരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് തൃഷ പ്രതിഫലമായി ആവശ്യപ്പെടുന്നത്. 'ലിയോ' എന്ന ചിത്രത്തിന് അഞ്ച് കോടി രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

വിവിധ ബ്രാൻഡ് പ്രൊമോഷനുകളിലൂടെ പ്രതിവർഷം ഏകദേശം 9 കോടി രൂപ സമ്പാദിക്കുന്നു. അഭിനയത്തിന് പുറമെ, മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെയും നിക്ഷേപങ്ങളിലൂടെയുമാണ് തൃഷ സ്വത്ത് വർധിപ്പിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്തും വാഹന വിപണിയിലും കാര്യമായി നിക്ഷേപമുണ്ട്.

Photo and News Source: Mathrubhumi