ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിലെ മൂന്നു പേർ വിജയിച്ചു. സാന്റിയാഗോയുടെ ഭാര്യ ലീമ റോസ് മാർട്ടിൻ എഐഎഡിഎംകെയ്ക്ക് വേണ്ടി ലാല്‍ഗുഡിയിൽ നിന്ന് വിജയിച്ചു. മകളുടെ ഭർത്താവ് ആദവ് അർജുന വിജയ് ടിവികെയ്ക്ക് വേണ്ടി വില്ലിവാക്കത്തിലും, മകൻ ജോസ് ചാൾസ് മാർട്ടിൻ ലച്ചിയ ജനനായക കക്ഷിക്ക് വേണ്ടി പുതുച്ചേരിയിലെ കാമരാജ് നഗറിൽ നിന്നും വിജയിച്ചു.

മൂന്നു വ്യത്യസ്ത പാർട്ടികളിൽ നിന്നുമാണ് ഇവരുടെ വിജയം. ഡിഎംകെയുടെ ശക്തികേന്ദ്രമായ വില്ലിവാക്കത്തിലും, ഡിഎംകെയുടെ ഉരുക്കുകോട്ടയായ ലാല്‍ഗുഡിയിലും സാന്റിയാഗോയുടെ കുടുംബാംഗങ്ങൾ വിജയിച്ചത് ശ്രദ്ധേയമാണ്. ലാല്‍ഗുഡിയിൽ 2739 വോട്ടുകൾക്ക് ലീമ റോസ് വിജയിച്ചു. വില്ലിവാക്കത്തിലും ടിവികെയെ പരാജയപ്പെടുത്തി ആദവ് അർജുന വിജയ് വിജയിച്ചു. 2006 മുതൽ ഡിഎംകെയായിരുന്നു ഇവിടെ തുടർച്ചയായി വിജയിച്ചിരുന്നത്.

Photo and News Source: Samakalika Malayalam