കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമായിരിക്കും. പതിറ്റാണ്ടുകളായി ബിജെപിയുടെ ആശയങ്ങളോട് വിമുഖത പ്രകടിപ്പിച്ചിരുന്ന ബംഗാളിൽ, കാവിപ്പടയുടെ മുന്നേറ്റം ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നു.
തൃണമൂല് കോൺഗ്രസും ഇടതുപക്ഷവും ഭരിച്ച സംസ്ഥാനത്ത്, സ്വാതന്ത്ര്യാനന്തരം ബിജെപി ചെറിയ സാന്നിധ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചു. ബൂത്ത് തലത്തിലുള്ള കമ്മിറ്റികളും സംഘടനാ ശക്തിയും വഴി താഴെത്തട്ടിൽ സ്വാധീനം ഉറപ്പിച്ചു.
വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച്, പുരുലിയ, ഝാർഗ്രാം തുടങ്ങിയ ഗോത്ര മേഖലകളിൽ ബിജെപി വലിയ മുന്നേറ്റം നടത്തി. മതുവാ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കി. നഗരപ്രദേശങ്ങളിലെ 'ഭദ്രലോക്' വിഭാഗത്തിന് അഴിമതിവിരുദ്ധ ഭരണമെന്ന വാഗ്ദാനം നൽകി. രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ ഹിന്ദു വോട്ടുകൾ ഒരുമിപ്പിക്കാനും പാർട്ടിക്ക് കഴിഞ്ഞു. ഭരണവിരുദ്ധ വികാരം ബിജെപിക്ക് അനുകൂലമായി മാറി.
Photo and News Source: Sathyam Online










