പത്തനംതിട്ടയിലെ ഏനാത്തിൽ വച്ച് നടന്ന കാറും വാനും തമ്മിലുള്ള കൂട്ടിയിടി അപകടത്തിൽ ചികിത്സയിലായിരുന്ന മലയാള നടൻ സന്തോഷ് കെ നായർ അന്തരിച്ചു. ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണമടഞ്ഞു.

നൂറിലധികം സിനിമകളിൽ അഭിനയിച്ച സന്തോഷ്, ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്. തിരുവനന്തപുരത്തേക്ക് യാത്രയിലായിരുന്ന അദ്ദേഹത്തിന്റെ കാർ എതിർദിശയിൽ വന്ന വാനുമായി കൂട്ടിയിടിച്ചു. കാർ ഓടിച്ചിരുന്ന സന്തോഷ് ഇരുന്ന ഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കെ നായർ നൂറിലധികം മലയാള സിനിമകളിലും സീരിയലുകളിലും വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Photo and News Source: Kairali News