ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം സ്ഥാനാര്‍ത്ഥി വി.എസ്. ബാബു ചരിത്രം കുറിച്ചു. ഡിഎംകെയുടെ കോട്ടയായ കൊളത്തൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ ബാബു 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തെരഞ്ഞെടുപ്പില്‍ ബാബുവിന്റെ വിജയം പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിച്ചു. 2011 മുതല്‍ സ്റ്റാലിന്റെ ഉറച്ച മണ്ഡലമായിരുന്നു കൊളത്തൂര്‍. മൂന്ന് തവണ തുടര്‍ച്ചയായി ഇവിടെ നിന്ന് ജയിച്ച സ്റ്റാലിനെ നാലാം തവണയും ബാബു തോല്പിച്ചു.
വി.എസ്. ബാബു 82,997 വോട്ടുകള്‍ നേടിയപ്പോള്‍ സ്റ്റാലിന് 74,202 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി പി. സന്താന കൃഷ്ണന് 18,430 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.
മുൻകാലത്ത് ഡിഎംകെയുടെ ശക്തനായ നേതാവായിരുന്ന ബാബു, 2006-ൽ പുരസൈവാക്കം മണ്ഡലത്തില്‍ നിന്ന് ഡിഎംകെ ടിക്കറ്റില്‍ നിയമസഭയിലെത്തി. മണ്ഡല പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് കൊളത്തൂര്‍ മണ്ഡലം രൂപീകൃതമായപ്പോള്‍ സീറ്റ് നഷ്ടപ്പെട്ടു.
Photo and News Source: Sathyam Online










