ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ 118 സീറ്റിന്റെ മാന്ത്രിക സംഖ്യ തൊടാനായില്ല. 234 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് അതിവേഗ നീക്കം നടത്തുന്നു.

ടിവികെ നേതാവ് വിജയ്, സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടു. എം.കെ. സ്റ്റാലിന്റെ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച 2 എംഎൽഎമാരുള്ള സിപിഎമിനെ ഒപ്പം നിർത്താനാണ് ടിവികെയുടെ ശ്രമം. എന്നാൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിൽ സിപിഎം പദ്മനാഭപുരം, കീഴ്വേലൂർ സീറ്റുകളിൽ വിജയിച്ചു. മറ്റു പാർട്ടികളെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം. രാഹുലും വിജയിനെ അഭിനന്ദിച്ചു.

Photo and News Source: Sathyam Online