പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന ആരോപണത്തിലാണ് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. മമത ബാനർജി ഇന്ന് വൈകീട്ട് 5 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും അട്ടിമറിക്കുള്ള തെളിവുകൾ അവതരിപ്പിക്കുമെന്നുമാണ് സൂചന. നന്ദിഗ്രാമിൽ 2021-ൽ സുവേന്ദു അധികാരിയോട് തോറ്റതിന് ഭവാനിപൂരിയിലും മമത തോറ്റതിന് പിന്നാലെയാണ് ഈ നീക്കം.
ഇതിനിടെ ബിജെപി വേഗം സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്. ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അതിനിടെ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷം ബംഗാളിൽ ബിജെപി അക്രമം അഴിച്ചുവിട്ടു. ജമുരിയിൽ തൃണമൂൽ ഓഫീസ് തീയിട്ടു. വോട്ടെണ്ണൽ സമയത്തെ രാഷ്ട്രീയ സംഘർഷമാണ് അക്രമത്തിന് കാരണമായത്.
Photo and News Source: Kairali News










